ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. മൂന്നാം ദിനം ബൗളിങിലും പിന്നാലെ ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയ ഓസീസിന് മികച്ച ലീഡുണ്ട്. 94 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങാരംഭിച്ച ആതിഥേയര്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിനു 103 റണ്‍സെടുത്തു. രണ്ടു ദിവസം ശേഷിക്കെ അവര്‍ 197 റണ്‍സിന് മുന്നിലാണ്